08:23pm 07 November 2026
NEWS
നോർക്ക കെയർ പ്രീമിയം വർധനവ്: ആറാഴ്ചയ്ക്കകം തീരുമാനമെടുക്കാൻ ഹൈക്കോടതി നിർദേശം
07/11/2026  07:45 PM IST
nila
നോർക്ക കെയർ പ്രീമിയം വർധനവ്: ആറാഴ്ചയ്ക്കകം തീരുമാനമെടുക്കാൻ ഹൈക്കോടതി നിർദേശം

 

തിരുവനന്തപുരം: നോർക്ക കെയർ 2026-27 പദ്ധതിയിൽ വരുത്തിയ ഉയർന്ന പ്രീമിയം വർധനവിനെതിരെ പ്രവാസി ലീഗൽ സെൽ നൽകിയ റിട്ട് ഹരജിയിൽ ഹൈക്കോടതി നിർണായക ഉത്തരവ് പുറപ്പെടുവിച്ചു. പ്രവാസി ലീഗൽ സെല്ലിന് പുറമെ മുസ്തഫ തൊണ്ടിയിൽ, അബ്ദുൾ ഹക്കീം എന്നിവരാണ് ഈ വിഷയത്തിൽ കോടതിയെ സമീപിച്ചിരുന്നത്.  
​ഈ വിഷയത്തിൽ പ്രവാസി ലീഗൽ സെൽ സമർപ്പിച്ച നിവേദനം നോർക്ക സെക്രട്ടറി ഗൗരവമായി പരിഗണിക്കണമെന്ന് കോടതി നിർദേശിച്ചു. ഹരജിക്കാരെയും മറ്റു ബന്ധപ്പെട്ട കക്ഷികളെയും നേരിട്ട് വിളിച്ച് ഹിയറിങ് നടത്തിയ ശേഷം, നിയമപരമായി ഉചിതമായ തീരുമാനം എത്രയും പെട്ടെന്ന് കൈക്കൊള്ളണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഉത്തരവിന്റെ സർട്ടിഫൈഡ് കോപ്പി ലഭിക്കുന്ന തീയതി മുതൽ പരമാവധി ആറാഴ്ചയ്ക്കകം ഇതിൽ അന്തിമ തീരുമാനം എടുക്കേണ്ടതുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img